അനുബന്ധ വാര്‍ത്തകള്‍
- Kerala Election Result 2021: പാലായില്‍ മാണി സി കാപ്പന് വിജയം ഉറപ്പിച്ചു, രാജ്യസഭാ സീറ്റ് രാജിവച്ച ജോസ് കെ മാണിക്ക് വമ്പന്‍ തിരിച്ചടി
- Kerala Election Results 2021: ഉമ്മൻചാണ്ടിക്ക് കഴിഞ്ഞ തവണ ഭൂരിപക്ഷം 27,000ത്തിനും മുകളിൽ, ഇത്തവണ മൂവായിരത്തിനും താഴെ
- Kerala Election Results 2021: മൂന്നിടങ്ങളിൽ ബിജെപി മുന്നേറ്റം, തൃശൂരിൽ 3000ത്തിലധികം വോട്ടിന്റെ ലീഡ്, പാലക്കാട് ഭൂരിപക്ഷം 6000 കടന്നു
- Kerala Election Result 2021: അഗസ്തി നല്ല മത്സരമാണ് കാഴ്ചവച്ചത്, മൊട്ടയടിക്കരുതെന്ന് എംഎം മണി
- Kerala Election Result 2021: മണിയാശാന്റെ വമ്പന്‍ വിജയം, വെല്ലുവിളി ഏറ്റെടുത്ത് തല മൊട്ടയടിക്കുമെന്ന് എതിര് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി
സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല, ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങൾ വിധിയെഴുതി: നന്ദി പറഞ്ഞ് വിഎസ്
കേരള സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി തുടർഭരണം ഉറപ്പാക്കി എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണതകൾ മനസിലാക്കിയ ജനങ്ങൾ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള രേഖപ്പെടുത്തുന്നതായും വി എസ് കൂട്ടിച്ചേര്‍ത്തു.
വിഎസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
അടുത്ത ലേഖനം