1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election result 2021 vote counting today

Kerala Election Result 2021: അഗസ്തി നല്ല മത്സരമാണ് കാഴ്ചവച്ചത്, മൊട്ടയടിക്കരുതെന്ന് എംഎം മണി

Kerala Election Result 2021
ഉടുമ്പന്‍ ചോലയില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് എംഎം മണി ഉയര്‍ത്തിയതോടെ തലമൊട്ടയടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. എന്നാല്‍ അഗസ്തി നല്ല മത്സരമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും മൊട്ടയടിക്കേണ്ടതില്ലെന്നും എംഎം മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
'എല്ലാവര്‍ക്കും നന്ദി. എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ നമുക്ക് ഒന്നിച്ചു മുന്നേറാം'.- എംഎം മണി പറഞ്ഞു.
 
'എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.'-  എന്നായിരുന്നു ഇഎം അഗസ്തി ഫേസ്ബുക്കില്‍ കുറിച്ചത്.
അടുത്ത ലേഖനം
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ജയിച്ചു