കേരളത്തില്‍ ആർഎസ്എസിനെ പ്രകോപിപ്പിക്കാൻ സിപിഎം ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുവെന്ന് ഐബി

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (08:10 IST)
സംസ്ഥാനത്ത് ശ്രീകൃഷണ ജയന്തി ദിനത്തില്‍ വ്യാപകമായി ആര്‍‌എസ്‌എസ് - സിപി‌എം സംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചു.
കേരളത്തിൽ ആർഎസ്എസിനെ പ്രകോപിപ്പിക്കാൻ സിപിഎം ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് ഐബിയുടെ നിഗമനം.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘപരിവാർ സംഘടിപ്പിക്കുന്ന ശോഭായാത്രകൾക്കു സമാന്തരമായി സിപിഎമ്മും ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതു സംഘർഷത്തിനു കാരണമാകും. കണ്ണൂരിൽ അക്രമങ്ങൾ നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഐബി കുറ്റപ്പെടുത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ തൽസമയം അറിയിക്കാനും രാജ്നാഥ് ഐബിക്കു നിർദേശം നൽകി.

അതേസമയം എന്ത് എതിര്‍പ്പ് നേരിട്ടാലും നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘപരിവാര്‍ തീരുമാനം. ഡല്‍ഹിയില്‍ നടക്കുന്ന സംഘപരിവാര്‍ ഏകോപന യോഗത്തില്‍ കേരളത്തിലെ വിഷയങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന ശോഭായാത്ര പരിപാടികളിൽ എന്തെതിർപ്പുണ്ടായാലും മാറ്റം വരുത്തേണ്ടതില്ലെന്നും ആർഎസ്എസ് കേന്ദ്ര നേതൃത്വം കേരള ഘടകത്തിനു നിർദേശം നൽകിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :