കൊച്ചി|
jibin|
Last Modified ശനി, 23 മെയ് 2015 (12:35 IST)
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്നും അത്തരം നീക്കത്തിന് സിപിഎമ്മിന് ഭയമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. വിഎസിനെതിരേ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ല. തീരുമാനമെടുക്കാത്ത വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്ആര്‍പി.
വിഎസ് പാര്‍ട്ടിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും . അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ പിബി തള്ളിക്കളഞ്ഞതാണെന്നും. കേരളത്തിലെ പ്രശ്നങ്ങള്‍ ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കിയിരുന്നു.