എന്തും വിളിച്ചു പറയുന്നവര്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും സ്ഥാനം: മണിക്കെതിരെ പന്ന്യന്‍

എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണമെന്ന് പന്ന്യന്‍

Pannyan Raveendran, Munnar Encroachment, MM Mani, Sriram Venkitaraman, പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ, എംഎം മണി, മൂന്നാര്‍
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 23 ഏപ്രില്‍ 2017 (13:21 IST)
ദേവികുളം സബ്കളക്ടര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ പരോക്ഷ വിമര്‍ശവുമായി നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എന്തും വിളിച്ചു പറയുന്ന ഒരോരുത്തരും അവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം. അതിനു തയ്യാറായില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വിവരക്കേടു പറയാന്‍ മടിയില്ലാത്തവര്‍ നാട്ടില്‍ ധാരാളമുണ്ട്. അത്തരക്കാര്‍ക്കു മറുപടി പറയുന്നത് മാന്യതയല്ല. മാന്യത അതാണ് മലയാളിയുടെ ഏറ്റവും വലിയ സൗന്ദര്യം. എങ്ങനേയും പ്രശസ്തി വന്നാല്‍ മാത്രം മതിയെന്ന് ആലോചിക്കുന്ന ആളുകളുണ്ടെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :