സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (16:27 IST)
കേന്ദ്രം ഇതുവരെ വിഴിഞ്ഞത്ത് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തൂത്തുക്കുടി പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മറച്ചു പിടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
വയനാടിനോടുള്ള കേന്ദ്ര വിവേചനം ചര്‍ച്ചചെയ്യുമ്പോഴാണ് വിഴിഞ്ഞം വിജിഎഫ് വിഷയത്തിലെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ വിഴിഞ്ഞം പദ്ധതിയിലെ സമീപനം തുറമുഖത്തിന്റെ കമ്മീഷനെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.