തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (12:44 IST)
സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫ് കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നില നില്‍ക്കുന്ന വിരുദ്ധ വികാരം പരിഹരിക്കാതെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം; വിഎം സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ ആ അവസരം കെപിസിസി നശിപ്പിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. എന്നാല്‍ തദ്ദേതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി പ്രസിഡന്റിന്റെ ചില നിലപാടുകള്‍ക്കെതിരെ ഒരുമിച്ച് നീങ്ങാന്‍ ധാരണയായി.
തദ്ദേതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തിലും പിടിവാശി തുടരുന്ന സുധീരന്‍ ജയിക്കാനുള്ള സാഹചര്യം നശിപ്പിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. നിലവിലുള്ള അനുകൂലമായ സാഹചര്യമാണ് കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടതുപോലെ പുനഃസംഘടനകള്‍ നടത്തിയാല്‍ ആ സാഹചര്യം ഇല്ലാതാകും. പ്രവര്‍ത്തകരില്‍ വീണ്ടും മുറുമുറുപ്പ് രൂക്ഷമാകും. ഈ അവസ്ഥയില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്നും എ-ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തുറന്ന പോരിന് ഇറങ്ങേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.