ജയിക്കാനുള്ള സാഹചര്യം സുധീരന്‍ നശിപ്പിക്കും: എ, ഐ ഗ്രൂപ്പുകള്‍

  വിഎം സുധീരന്‍ , എ, ഐ ഗ്രൂപ്പുകള്‍  , തദ്ദേശ തെരഞ്ഞെടുപ്പ് , കെപിസിസി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:25 IST)
കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനെതിരെ എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ ആ അവസരം കെപിസിസി നശിപ്പിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. എന്നാല്‍ തദ്ദേതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി പ്രസിഡന്റിന്റെ ചില നിലപാടുകള്‍ക്കെതിരെ ഒരുമിച്ച് നീങ്ങാന്‍ ധാരണയായി.

തദ്ദേതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തിലും പിടിവാശി തുടരുന്ന സുധീരന്‍ ജയിക്കാനുള്ള സാഹചര്യം നശിപ്പിക്കുമെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. നിലവിലുള്ള അനുകൂലമായ സാഹചര്യമാണ് കെപിസിസി പ്രസിഡന്‍റ് ആ‍വശ്യപ്പെട്ടതുപോലെ പുനഃസംഘടനകള്‍ നടത്തിയാല്‍ ആ സാഹചര്യം ഇല്ലാതാകും. പ്രവര്‍ത്തകരില്‍ വീണ്ടും മുറുമുറുപ്പ് രൂക്ഷമാകും. ഈ അവസ്ഥയില്‍ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്നും എ-ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തുറന്ന പോരിന് ഇറങ്ങേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന സുധീരന്‍റെ ആവശ്യം അംഗീകരിക്കണ്ടേന്നും പാര്‍ട്ടി പുനഃസംഘടന തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നും എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളെ തള്ളുന്നതായും ഗ്രൂപ്പുകള്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി യോഗം വിളിച്ച് ചേര്‍ത്ത് വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഇരു ഗ്രൂപ്പുകളും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ സമ്മേളനത്തില്‍ ഗ്രൂപ്പുകള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയതായിട്ടാണ് സൂചന. അതേസമയം, എ, ഐ ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ഡിസിസി പുനഃസംഘടനക്ക് പട്ടിക നല്‍കേണ്ടെന്ന് തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :