കോൺഗ്രസിന് ലഭിച്ചത് മികച്ചൊരു ടീമിനെ: വി എം സുധീരൻ

കോൺഗ്രസിന് ലഭിച്ചത് മികച്ചൊരു ടീമിനെ: വി എം സുധീരൻ

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (09:05 IST)
മികച്ചൊരു ടീമിനെയാണ് കേരള കോൺഗ്രസിന് ലഭിച്ചിരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. കൂടാതെ വിവിധ മേഖലകളിൽ തഴക്കവും പഴക്കവും ഉള്ള ടീമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇപ്പോഴുള്ള സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അത് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുള്ളത്. ഗ്രൂപ്പിനതീതമായ പിന്തുണയാണ് മുല്ലപ്പള്ളിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.

കെ പി സി സി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും സര്‍വ്വസമ്മതനായ നേതാവ് എന്ന പരിഗണനയാണ് ഒടുവില്‍ മുല്ലപ്പള്ളിയിലേക്ക് ഹൈക്കമാന്‍ഡിനെ നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :