തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (11:56 IST)
വിഴിഞ്ഞം വിഷയത്തില്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു. വിഴിഞ്ഞം പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നതിനെ കുറിച്ചായിരുന്നു ബാബുവിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ബാബു ഇങ്ങനെ പറഞ്ഞത്.
പദ്ധതിയോട് ആത്മാര്‍ഥതയും താത്പര്യവുമുള്ളവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സഹകരിക്കേണ്ടതാണെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന താല്പര്യത്തിന് യോജിച്ചതല്ല പ്രതിപക്ഷത്തിന്റെ നിലപാട്. ഇടതു ഭരണകാലത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ നടന്നിരുന്നെന്നും മന്ത്രി പറഞ്ഞു.