വിഴിഞ്ഞം കരാര്‍ ഇന്ന് ഒപ്പു വെയ്ക്കും; ഗൌതം അദാനി തലസ്ഥാനത്തെത്തി

തിരുവനന്തപുരം| JOYS JOY| Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2015 (12:03 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഇന്ന് ഒപ്പു വെയ്ക്കും. കരാര്‍ ഒപ്പിടുന്നതിനായി അദാനി ഗ്രൂപ്പ് തലവന്‍ ഗൌതം അദാനി കേരളത്തിലെത്തി. വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വെയ്ക്കുക.

വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് അദാനി വിഴിഞ്ഞം പോര്‍ട്‌സ് ലിമിറ്റഡ് എന്ന പേരില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കല്‍ രൂപീകരിച്ചിരുന്നു. ഈ കമ്പനിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറും അദാനി ഗ്രൂപ്പ് ഡയറക്‌ടര്‍മാരില്‍ ഒരാളുമായ സന്തോഷ്കുമാര്‍ മഹാപാത്രയും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസുമാണ് കരാറില്‍ ഒപ്പു വെക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ മന്ത്രി കെ ബാബു ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങ്.

രാവിലെ തിരുവനന്തപുരത്ത് എത്തുന്ന ഗൌതം അദാനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി പതിനൊന്നരയ്ക്ക് കൂടിക്കാഴ്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :