ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (15:15 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിമയത്തിൽ ഇളവ് നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയത്തില്‍ തീര്‍മാനമായത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്താമെന്നും ഗഡ്കരി അറിയിച്ചു.
നേരത്തെ കബോട്ടാഷ് നിയമത്തിലെ ഇളവ് അനുവദിക്കാത്തതിനെ തുടർന്ന് വിഴിഞ്ഞം ടെന്‍ഡര്‍ നടപടികളില്‍ നിന്ന് കമ്പനികള്‍ വിട്ട് നിന്നിരുന്നു. കബോട്ടാഷ് നിയമത്തില്‍ മതിയായ ഇളവ് ലഭിക്കുമോ എന്ന സംശയത്തെ തുടര്‍ന്നാണ് കമ്പനികള്‍ ടെന്‍ഡര്‍ നടപടികളില്‍ നിന്നു പിന്മാറിയതെന്നും മുഖ്യമന്ത്രി ഗഡ്കരിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് കബോട്ടാഷ് നിയമത്തിലെ ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നിമയത്തിൽ ഇളവ് നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയായിരുന്നു. ശശി തരൂർ എംപി, ആന്റോ ആന്റണി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.