അനുബന്ധ വാര്‍ത്തകള്‍
- 'പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല...അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ'; വിസ്മയ അവസാനം പറഞ്ഞത് ഇതാണ്
- 'സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, ഇതിലും കൂടുതല്‍ സ്ത്രീധനം കിട്ടും'; കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നത് ഇതും പറഞ്ഞ്
- 'സ്ത്രീധനം വേണ്ട, സ്ത്രീയാണ് ധനം'; വിസ്മയയെ വിവാഹം ആലോചിച്ച് എത്തിയപ്പോള്‍ കിരണ്‍ പറഞ്ഞത്
- സ്ത്രീധനമായി ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന് സ്വര്‍ണം, പത്ത് ലക്ഷത്തിനടുത്ത് വിലവരുന്ന വണ്ടി; വിസ്മയയെ മര്‍ദിക്കാന്‍ കാരണം വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ്
- മുടിയില്‍ പിടിച്ച് വലിച്ചു, അടിച്ചു, മുഖത്ത് ചവിട്ടി; വിസ്മയയുടെ വാട്സ്ആപ് ചാറ്റ് പുറത്ത്
വിസ്മയ സിപിഐ നേതാവിന്‍റെ മകള്‍, ഇടപെട്ട് മന്ത്രി; കിരണ്‍ രക്ഷപ്പെടില്ല
ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിന് ഇടത് പാരമ്പര്യം. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമനാണ് വിസ്മയയുടെ പിതാവ്. സിപിഐ മന്ത്രി കൂടിയായ ജെ.ചിഞ്ചുറാണി വിഷയത്തില്‍ ഇടപെട്ടു. വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തുവരണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. വിസ്മയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പ്രതിരോധത്തിലാക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ തുടര്‍ച്ചയായ പീഡനങ്ങളെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. വിസ്മയയുടെ കുടുംബം കിരണിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദിച്ചിരുന്നതായി വിസ്മയ പറയുന്നതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.