തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (12:30 IST)
മുന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്. വാഹന ലീഡര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതിലെ ക്രമക്കേടിലാണ് കേസ്. ത്വരിതാ പരിശോധന നടത്തിയ ശേഷം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
ഇതിനു മുമ്പും വിജിലന്‍സ് തച്ചങ്കരിക്കെതികെ ത്വരിത അന്വേഷണം നടത്തിയിരുന്നു. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വളപ്പിലെ തേക്ക് മുറിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ കേസ്. ഇതിനു പിന്നാലെയാണ് വാഹന ഡീലര്‍മാര്‍ക്ക് ഇളവ് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയത്.