അഖിലേന്ത്യാ പണിമുടക്ക് ഇന്നു രാത്രി പന്ത്രണ്ടു വരെ

അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

thiruvananthapuram, strike, pinarayi vijayan, narendra modi തിരുവനന്തപുരം, പണിമുടക്ക്, പിണറായി വിജയന്‍, നരേന്ദ്ര മോദി
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (07:56 IST)
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. ഇന്നു അര്‍ദ്ധരാത്രി പന്ത്രണ്ടു വരെയാണു പണിമുടക്ക്. സർക്കാർ ഓഫിസുകളെയും പൊതു യാത്രാ സംവിധാനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കും.

പണിമുടക്കുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവും മന്ത്രിമാരും സെക്രട്ടേറിയറ്റിൽ എത്താൻ സാധ്യത കാണുന്നില്ല. തൊഴിലും തൊഴിലവസരങ്ങളും വർധിപ്പിക്കുക, വിലക്കയറ്റം തടയുക, അസംഘടിത തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :