കോഴിക്കോട്ടെ വീട്ടിലും കള്ളപ്പണമുണ്ടായിരുന്നു, ഷാജി മാറ്റിയതാണ് - ഗുരുതര ആരോപണവുമായി എം വി ജയരാജൻ

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (21:28 IST)
കെ എം ഷാജി എം എൽ എയുടെ കോഴിക്കോട്ടെ വീട്ടിലും കള്ളപ്പണമുണ്ടായിരുന്നുവെന്നും വിജിലൻസ് അന്വേഷണമുണ്ടാകുമെന്ന് ഭയന്ന് മാറ്റിയതാണെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഷാജിയുടെ ബെനാമി ഇടപാടുകളെപ്പറ്റി സമഗ്രാന്വേഷണം വേണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

കെ എം ഷാജി എം എൽ എയുടെ വസതിയിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തതായുള്ള വിവരം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണവും വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

പിടികൂടിയ 50 ലക്ഷം രൂപ ഒരു ബന്ധുവിൻറെ വസ്‌തു ഇടപാടിനായുള്ള പണമാണെന്നും അതിന്റെ കണക്കുകളും രേഖകളും കൈവശമുണ്ടെന്നും കെ എം ഷാജി അവകാശപ്പെട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ തനിക്ക് ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നാണ് ഷാജിയുടെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ പക പോകുകയാണെന്നും അനധികൃതമായ ഒരു സ്വത്തും തൻറെ കൈവശമില്ലെന്നും ഷാജി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :