കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: കെപിസിസി പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസെടുത്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ജൂണ്‍ 2021 (18:37 IST)
കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്ത കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചു കൂടിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്.

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ, വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് ഇന്ദിരാഭവനിലെത്തി ചുമതലയേറ്റത്. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്നിവരും എത്തിയിരുന്നു. ഇവരെ കൂടാതെ കണ്ണൂരിൽ നിന്നടക്കം പ്രവർത്തകർ ചടങ്ങിൽ എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :