യു ഡി എഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളും പരിശോധിക്കും: വിജിലന്‍സ്

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കും

thiruvananthapuram, vigilance, jacob thomas, e p jayarajan, pinarayi vijayan  തിരുവനന്തപുരം, വിജിലന്‍സ്, ജേക്കബ് തോമസ്, ഇ പി ജയരാജന്‍, പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (11:08 IST)
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്ലാ ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തയ്യാറെടുക്കുന്നു. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച്‌ കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ വിജിലന്‍സ് തിരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പതിനാറ് നിയമനങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിഇതിനായി വിജിലന്‍സ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് എസ് പി കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയെ കൂടാതെ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :