കോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (10:09 IST)

കോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം രൂപപ്പെടുന്നു. കെ.സുധാകരന്‍- വി.ഡി.സതീശന്‍- കെ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ അധികാര കേന്ദ്രം രൂപപ്പെടുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പാര്‍ട്ടിയിലെ ഉടച്ചുവാര്‍ക്കല്‍. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗമായാണ്. നേതൃത്വത്തിനെതിരെ സംസാരിക്കുന്നവരെ ശക്തമായി നേരിടാനാണ് നേതാക്കളുടെ തീരുമാനം.

ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല-മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വെട്ടിയാണ് പാര്‍ട്ടിയില്‍ പുതിയ ശക്തികേന്ദ്രം രൂപപ്പെട്ടിരിക്കുന്നത്. കെ.പി.അനില്‍കുമാറിനെ പുറത്താക്കിയതിനു പിന്നാലെ സതീശനും സുധാകരനും മുരളീധരനും നടത്തിയ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണ്. ഗ്രൂപ്പ് ചേരിതിരിവുകള്‍ ഇല്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സുധാകരന്‍ ആവര്‍ത്തിക്കുന്നു. അതേസമയം, അനില്‍കുമാറിനെതിരായ അച്ചടക്ക നടപടിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തരാണ്. എ, ഐ ഗ്രൂപ്പിലെ ശക്തരെല്ലാം സുധാകരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തോട് കൂറുകാണിച്ച് തുടങ്ങിയതും ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അസ്വസ്ഥരാക്കുന്നു. പി.ടി.തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം കെപിസിസി നേതൃത്വത്തിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

എ, ഐ ഗ്രൂപ്പുകളെ വെട്ടി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ചരടുവലികള്‍ നടത്തുന്നത് കെ.സി.വേണുഗോപാല്‍ ആണ്. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയാണ് വേണുഗോപാല്‍ മാറ്റിയത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :