തലശേരി|
സജിത്ത്|
Last Updated:
വെള്ളി, 28 ഒക്‌ടോബര്‍ 2016 (12:20 IST)
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തലശേരി വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29-ന് മുമ്പായി കൈമാറണമെന്നും കോടതി കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ സി ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായ രീതിയില്‍ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. കൂടാതെ കെ സി ജോസഫ് മന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ മകന്‍ അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നതായും ഹെവി ട്രാന്‍സാക്ഷന്‍ എന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്ന ഈ ഇടപാടിന്റെ സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.