ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി

ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (11:16 IST)
സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍
അറിയിച്ചതാണ് ഇക്കാര്യം. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കവെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കവേ ഡി ജി പി സംഭവം അന്വേഷിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീടാണ്, ക്രൈംബ്രാഞ്ച് അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ജേക്കബ് തോമസിനുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു നല്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :