അറസ്റ്റ് നീക്കം നേരത്തെ ചോർന്നു ? ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ, ഐസിയുവിലേയ്ക്ക് മാറ്റും, മുൻകൂർ ജാമ്യം തേടിയേക്കുമെന്ന് സൂചന

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 നവം‌ബര്‍ 2020 (10:42 IST)
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള വിജിലൻസിന്റെ നീക്കം നേരത്തെ ചോർന്നതായി അനുമാനം. ഇന്ന് രാവിലെയോടെയാണ് പത്തംഗ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വിട്ടിലെത്തിയത്. എന്നാൽ ഇവിടെ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് എറണാകുളത്ത് ആശുപത്രിയിലാണെന്ന് ഭാര്യ വിജിലൻസിനെ അറിയിച്ചു.

ഇബ്രാഹിംകുഞ്ഞ് ചികിത്സയിലാണ് എന്ന് സ്ഥിരീകരിച്ചതോടെ വിജിലൻസ് സംഘം മടങ്ങുകയായിരുന്നു. ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റൻ ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റ് വിവരം നേരത്തെ ചോർന്നുകിട്ടിയതിനലാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായത് എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. മുൻകൂർ ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമിപിയ്ക്കും എന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :