ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ല, ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് യുഡിഎഫ് വിജയം: ചെന്നിത്തല

ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് യുഡിഎഫ് വിജയം: ചെന്നിത്തല

  Ramesh chennithala , Congress , CPM , Vengara election , UDF , യുഡിഎഫ് , വേങ്ങര , വേങ്ങര തെരഞ്ഞെടുപ്പ് , കുഞ്ഞാലിക്കുട്ടി , രമേശ് ചെന്നിത്തല
മലപ്പുറം| jibin| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2017 (11:54 IST)
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയം. പികെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തി ബന്ധങ്ങൾക്കൊണ്ടാണ്. കെഎൻഎ ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ അപൂര്‍വ്വമാണ്. സംസ്ഥാന സർക്കാരിന്റെ ഭരണപരമായ വിലയിരുത്തൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :