ആറ്റംബോംബ് പ്രയോഗിച്ചിട്ടും ഏറ്റില്ല, വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

 Vengara , P K Kunhalikutty , muslim league , Congress , CPM , പികെ കുഞ്ഞാലിക്കുട്ടി , എല്‍ഡിഎഫ് , ലീഗ് , സോളാര്‍ ബോംബ്
വേങ്ങര| jibin| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2017 (11:30 IST)
എല്‍ഡിഎഫ് ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പുറത്തെടുത്ത് പ്രയോഗിച്ചാലും വേങ്ങരയില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.

എല്‍ഡിഎഫിന്റെ കൈയിലെ അവസാന ആയുധമായ ആറ്റംബോംബ് ‘സോളാര്‍ ബോംബ്’ പ്രയോഗിച്ചിട്ടും വേങ്ങരയില്‍
ഏറ്റില്ല. സര്‍വ്വ സന്നാഹവുമായി ഒന്നടങ്കം എത്തിയാലും ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. അധികാരവും മറ്റു ശക്തികളും ഉപയോഗിച്ചുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വതന്ത്രരും മറ്റ് കക്ഷിരഹിതരും ഇല്ലാത്തതിനാലാണ് എസ്ഡിപിഐ അടക്കമുള്ളവര്‍ ഇത്രയും വോട്ട് പിടിച്ചത്. ലീഗ് വിമതന് ഒരു നേട്ടവും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം
കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :