വെള്ളാപ്പള്ളിയെ ആരും ക്രൂശിക്കേണ്ടെന്ന് പിടി തോമസ്

ആലപ്പുഴ| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (15:11 IST)
മദ്യ നിരോധന വിഷയത്തില്‍ വെള്ളപ്പള്ളിനടേശന് പിന്തുണയുമായി കൊണ്‍ഗ്രസ് നേതാവും മുന്‍ ഇടുക്കി എം‌പിയുമായ പിടി തോമസ് രംഗത്തെത്തി. വീഞ്ഞ് നിരോധിക്കണമെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ ആരും ക്രൂശിക്കേണ്ടെന്നും കത്തോലിക്കരുടെ മതപരമായ ചടങ്ങുകളില്‍ മദ്യം സര്‍വ്വസാധാരണമാണെന്നും പിടി തോമസ് പറഞ്ഞു.

മരണാനന്തര ചടങ്ങുകളിലടക്കം മദ്യം ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചടങ്ങുകളില്‍ മദ്യം വിളമ്പില്ലെന്ന് സഭാനേതൃത്വം ഉറപ്പു വരുത്തണം. മദ്യം വിളമ്പുന്ന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് പുരോഹിതരും തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഉപയോഗിക്കുന്ന വീഞ്ഞും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത് വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :