Last Updated:
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (13:17 IST)
കുത്തകകളില്‍നിന്ന് ശ്രീനാരായണഗുരു പോലും പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പഴയ കള്ള് കച്ചവടക്കാരില്‍ നിന്ന് അദ്ദേഹം സഹായം സ്വീകരിക്കുകയും അവരുടെ വീടുകളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്.
ബാര്‍ അസോസിയേഷന്‍ നേതാക്കളായ ബിജു രമേശ്, പത്താംകുറ്റി പ്രസാദ് എന്നിവര്‍ ശിവഗിരി മഠത്തിന്റെ സമ്മേളനങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാറുണ്ട്. ശിവഗിരിയുടേയും, എസ്എന്‍ഡിപിയുടെയും ലക്ഷ്യവും, മാര്‍ഗവും രണ്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ വ്യക്തമാക്കി.