43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

പുനലൂര്‍| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (15:09 IST)
43 ലക്ഷം രൂപയുടെ കുഴല്‍പ്പണവേട്ടയില്‍ പണവും രണ്ട്‌ പേരെയും പൊലീസ്‌ വലയിലാക്കി. തമിഴ്നാട്ടില്‍ നിന്നാണു കേരളത്തിലേക്ക്‌ രേഖകളില്ലാതെ കൊണ്ടുവന്ന 43 ലക്ഷം രൂപ ആര്യങ്കാവ്‌ ചെക്ക്‌ പോസ്റ്റില്‍ വച്ച്‌ പിടികൂടിയത്‌.

കടയനല്ലൂര്‍ സ്വദേശികളായ ഷാഹുല്‍ ഹമീദ്‌, മുഹമ്മദ്‌ ഷാ നവാസ്‌ എന്നിവരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. കഴിഞ്ഞ ദിവസം തെങ്കാശിയില്‍ നിന്ന് പുനലൂരിലേക്ക്‌ വന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌.

എക്സൈസ്‌ ചെക്ക്‌ പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സംശയം തോന്നി ഇവരുടെ ബാഗ്‌ പരിശോധിച്ചപ്പോഴാണ്‌ പണം കണ്ടെത്തിയത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :