കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നു: പിണറായി

യുഡിഎഫ്  , സിപിഎം , പിണറായി വിജയന്‍ , ഫേസ്‌ബുക്ക് , പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (11:59 IST)
തദ്ദേശതെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായി നടപ്പാക്കാന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിനു ഭയമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുവരുത്തി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയെന്നും. കമ്മീഷനെ ശാസിച്ച മന്ത്രിയുടെ നടപടി അങ്ങേയറ്റം ധിക്കാരപരമാണെന്നും വിഎസ് പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ താന്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ഫേസ്‌ബുക്കിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. താനോ മുഖ്യമന്ത്രിയോ തെരഞ്ഞെടുപ്പു കമ്മീഷണറെ തന്റെയോ മുഖ്യമന്ത്രിയുടെയോ ചേംബറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മീഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ ഭാഗം താന്‍ ശക്തമായി തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അതുപറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :