വേണ്ടിവന്നാല്‍ എന്‍‌എസ്‌എസുമായി ചര്‍ച്ചയ്‌ക്കു തയാര്‍: വെള്ളാപ്പള്ളി

എന്‍‌എസ്‌എസ് ,  എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , കോടിയേരി ബാലകൃഷന്‍
ആലപ്പുഴ| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (11:35 IST)
പുതിയ രാഷ്‌ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിന്റെ ഭാഗമായി വേണ്ടിവന്നാല്‍ എന്‍‌എസ്‌എസുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുന്‍ കൈയെടുത്ത് ചര്‍ച്ച നടത്താന്‍ തയാറാണ്. നായര്‍ സമുദായത്തേയും കൂടെ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ വെച്ച് പുതിയ രാഷ്‌ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. ശ്രീ നാരായണ ഗുരു ഉണ്ടായിരുന്നുവെങ്കില്‍ തന്നെ ചാട്ടവാറിന് അടിച്ചേനെ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്റെ പ്രസ്‌താവന
ഗുരുനിന്ദയാണ്. ഉറുമ്പിനെ പോലും നോവിക്കരുതെന്നാണ് ഗുരു പറഞ്ഞിരിക്കുന്നത്. ശാന്തിയും സമാധാവുമാണ് ഗുരു മാര്‍ഗം. കോടിയേരിയുടേത് അവിവേകമായ പ്രസ്താവനയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമുദായത്തിനു വേണ്ടി താന്‍ ആത്മഹത്യ ചെയ്യാന്‍ തയാറാണ്. ഭൂരിപക്ഷ സമുദായത്തിന്റെ നന്മയാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളു. ന്യൂനപക്ഷം പ്രീണനം നടത്തുന്ന ഭരണാധികാരികള്‍ ഭൂരിപക്ഷ സമുദായത്തിന്റെ ബുദ്ധിമുട്ടുകള്‍ കാണാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആശയങ്ങളെ ആശയപരമായി തന്നെ നേരിടണം, ആയുധം കൊണ്ടല്ല. ന്യൂനപക്ഷം പ്രീണനം സംബന്ധിച്ച് എ.കെ ആന്‍റണിയും കാനം രാജേന്ദ്രനും അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അത്കൊണ്ട് കാര്യമില്ല, ഭൂരിപക്ഷത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഇവര്‍ക്കാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :