തന്നെ ഒഴിവാക്കിയത് വെള്ളാപ്പള്ളിയല്ല; പങ്കെടുക്കില്ലെന്ന് പരസ്യമായതിന് ശേഷം പിഎംഒ കത്ത് ആവശ്യപ്പെട്ടു

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2015 (18:30 IST)
മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയത് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ വെള്ളാപ്പള്ളിക്ക് ഒരു പങ്കുമില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ വരരുതെന്ന് തന്നോട് ദു:ഖത്തോടെയാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനു പിന്നില്‍ ബി ജെ പിയാണെന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കത്ത് അയച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിച്ചതു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പരസ്യമായതിന് ശേഷമാണ് കത്ത് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :