വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് വി എസ്

പാലക്കാട്| JOYS JOY| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (18:26 IST)
വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കൊണ്ട് തടിച്ചു കൊഴുക്കാനാണ് വെള്ളാപ്പള്ളി രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞത് ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു എന്നല്ല, നമ്മുടെ ശിവനെ പ്രതിഷ്ഠിക്കുന്നു എന്നാണ്. എന്നാല്‍, ഗുരുദേവനെ ഈഴവ ഗുരുവാക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് വി എസ് പറഞ്ഞു.

ഇത് സംബന്ധിച്ച് ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചു കളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ പേരിലുള്ള കോളജില്‍ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി 40 ലക്ഷം രൂപയാണ് വാങ്ങുന്നത്. എസ് എന്‍ ഡി പി യോഗം പ്രസിഡന്റിന്റെ ഏഴയലത്തു വരില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :