മലപ്പുറം|
JOYS JOY|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (17:45 IST)
എസ് എന്‍ ഡി പിക്കും ബി ജെ പിക്കും തമ്മില്‍ യോജിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ്. ബി ജെ പിയും ആര്‍ എസ് എസും സംവരണത്തെ എതിര്‍ക്കുന്നവരാണ്. അതിനാല്‍ ഇവരുമായി യോജിച്ചു പോകാന്‍
എസ് എന്‍ ഡി പിക്ക് കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള എസ് എന്‍ ഡി പി യോഗത്തിന്റെ നീക്കത്തിനെതിരെ ആയിരുന്നു ലീഗിന്റെ പരാമര്‍ശം.
കേരളത്തില്‍ ഇപ്പോള്‍ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുമില്ലെന്ന് മജീദ് പറഞ്ഞു. കേരളത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്.