സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (18:34 IST)
ഇറക്കുമതി കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറികള്‍ കുത്തനെ വിലകൂടി. 50 രൂപ വിലയുണ്ടായിരുന്ന പയറിനും ബീന്‍സിനും ഇപ്പോള്‍ 70 രൂപയാണ് വില. അതേസമയം ഓണത്തിന് 60 രൂപ വിലയുണ്ടായിരുന്ന മുരിങ്ങയ്ക്ക് ഇപ്പോള്‍ ഇരട്ടിയാണ് വില. 120 രൂപയായി. വഴുതനയ്ക്ക് വില 25 രൂപയില്‍ നിന്ന് 50 രൂപയായി.
കൂടാതെ ഒരു കിലോ ചെറിയ ഉള്ളി 40 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ദ്ധിച്ചു. തക്കാളിയുടെ വില 20 രൂപയില്‍ നിന്ന് 45 രൂപയായി. കോളിഫ്‌ലവര്‍, കൈപ്പ, കാബേജ് എന്നിവയ്ക്ക് 20 രൂപ വീതം വില കൂടി.