സംസ്ഥാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്നത് 40 ടണ്‍ പച്ചക്കറി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (15:32 IST)
സംസ്ഥാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്നത് 40 ടണ്‍ പച്ചക്കറി. ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്‍പന ശാലകളിലൂടെയാണ് ഇവ വില്‍ക്കുന്നത്. 170 ടണ്‍ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വില്‍ക്കുന്നുണ്ട്. കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഞാനും കൃഷിയിലേക്ക് എന്ന കാമ്പയിന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. പച്ചക്കറി വിത്തുകളും തൈകളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യും. കൃഷി ചെയ്യുന്നതിനായി പതിനായിരം ഏക്കര്‍ അധികമായി കണ്ടെത്തിക്കഴിഞ്ഞു.

ക്രിസ്മസ്, പതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര ക്രിസ്മസ് ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഓരോ വാര്‍ഡിലും പത്തു പേര്‍ അടങ്ങിയ കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :