മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (13:08 IST)
മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് കുത്തനെ കൂടി. വെള്ളരി, പടവലം, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, പയര്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, അമര എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. പച്ചക്കറികള്‍ക്ക് തീ വിലയായതോടെ ഹോട്ടലുകളില്‍ വെജിറ്റബിള്‍ കറികളുടെ ചേരുവ കുറച്ചു തുടങ്ങി.


അടുത്തമാസം ക്രിസ്തുമസും ന്യൂ ഇയറും എത്തുന്നതിനാല്‍ ഇനിയും വില ഉയരും. മുരിങ്ങയ്ക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞമാസത്തേക്കാള്‍ കിലോയ്ക്ക് 10 മുതല്‍ 50 രൂപ വരെയാണ് കൂടിയത്. ചുവന്നുള്ളിക്ക് കിലോയ്ക്ക് 120 രൂപയായി. തക്കാളി 25 ല്‍ നിന്ന് 35 രൂപയിലെത്തി. മാങ്ങയുടെ ഇന്നലത്തെ വില 80 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :