1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍

Sabarimala
ശബരിമലയില്‍ വന്‍ തിരക്ക്. കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികളാണ്. മിനുറ്റില്‍ 80 തീര്‍ഥാടകരാണ് ദര്‍ശനം നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയില്‍ ഭക്തരെ പടി ചവിട്ടാന്‍ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും.
 
സന്നിധാനത്ത് നട തുറന്ന് നാല് ദിവസത്തിനുള്ളില്‍ ശബരിമലയില്‍ എത്തിയത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണെന്നാണ് കണക്കുകള്‍. ഇന്നലെ വരെയുള്ള വിവരങ്ങള്‍ പ്രകാരം 2.26 ലക്ഷം അയ്യപ്പ ഭക്തരാണ് സന്നിധാനത്ത് അയ്യനെ കണ്ട് വണങ്ങാനെത്തിയത്. സോപാനത്തിനു മുന്‍പിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ എതിര്‍ ദിശയിലെത്തി ആരെയും ദര്‍ശനത്തിനനുവദിക്കില്ല.
അടുത്ത ലേഖനം
പുരുഷന്മാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെ, നവംബർ 19, അന്താരാഷ്ട്ര പുരുഷദിനം