സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (14:07 IST)
വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അതേസമയം 48 മണിക്കൂര്‍ വരെ അദ്ദേഹം ഐസിയു നിരീക്ഷണത്തില്‍ തുടരും. വാവാ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ സാധിക്കുന്നുണ്ട്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെയാണ് മൂര്‍ഖന്റെ കടിയേറ്റത്.
നീലംപേരൂരില്‍ വച്ചായിരുന്നു സംഭവം. തുടയിലായിരുന്നു കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്.