ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷം: റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലധികം ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി ആസ്‌ട്രേലിയന്‍ പത്രം

ഇന്ത്യൻ പോസ്റ്റിന് സമീപത്ത് മാരകായുധങ്ങളുമായി പീപ്പിൾസ് ലിബറേഷൻ ആർമി, ചിത്രം: എഎൻഐ
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (10:31 IST)
ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലധികം ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി ആസ്‌ട്രേലിയന്‍ പത്രം. 2020ല്‍ ഗാല്‍വനിലുണ്ടായ ഇന്ത്യ-സംഘര്‍ഷത്തിലാണ് കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചത്. രാത്രി വേഗത്തില്‍ ഒഴുകുന്ന നദി മുറിച്ചുകടക്കവെ നിരവധി ചൈനീസ് സൈനികര്‍ മുങ്ങിമരിച്ചെന്നാണ് ഇന്‍വെസ്റ്റിഗേറ്റീവ് ആസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുപത് ഇന്ത്യന്‍ സൈനികരാണ് അന്ന് ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത്. ഇക്കാര്യം പുറത്തുവിട്ടിട്ടും ചൈനീസ് ഭാഗത്ത് എത്ര മരണം സംഭവിച്ചെന്ന കാര്യത്തില്‍ ചൈന മൗനം പാലിക്കുകയായിരുന്നു. പിന്നീട് അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പുറത്തുവന്നെങ്കിലും കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുള്ളതായി വ്യക്തമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :