ഡ്രൈവിംഗ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറിയ ഇൻസ്‌പെക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (16:22 IST)
പത്തനാപുരം: ഡ്രൈവിംഗ് റെസ്റ്റിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായി. പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയിരുന്ന പത്തനാപുരം ജോയിന്റ് ആർ.ടി.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്വദേശി വിനോദ് കുമാറാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ പത്തൊമ്പതാം തീയതി റോഡ് റെസ്റ്റിനിടെ പട്ടാഴി ചെളിക്കുഴി പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ഇതിനൊപ്പം പെൺകുട്ടി മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.

മുൻ‌കൂർ ജാമ്യം നൽകണമെന്ന അപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്ന് ഇയാൾ ഡി.വൈ.എസ്.പി വിനോദിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :