1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. The Kerala Story

പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറിക്ക് നിരോധനം, വളച്ചൊടിച്ച കഥയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

The Kerala Story
പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറിക്ക് നിരോധനം. ഇത് വളച്ചൊടിച്ച കഥയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അതേസമയം വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു. നിയമ വ്യവസ്ഥകള്‍ പ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
 
വിദ്വേഷവും അക്രമവും ഒഴിവാക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനുമാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ, തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ദ കേരള സ്റ്റോറി പിന്‍വലിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്, ട്രെയിനിന്റെ ജനല്‍ ചില്ല് പൊട്ടി