മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; അഞ്ച് അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു

വഞ്ചിയൂര്‍ സംഭവം; അഞ്ചു അഭിഭാഷകര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (09:03 IST)
വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, വെള്ളറട ചാമപ്പാറവിള വീട്ടില്‍ ആര്‍ രതിന്‍‍, കോവളം വെള്ളാര്‍ പണയില്‍വീട്ടില്‍ ബി സുഭാഷ്, അരുണ്‍ പി നായര്‍‍, കുളത്തൂര്‍ കിഴക്കുംകര ലതികഭവനില്‍ എല്‍ ആര്‍ രാഹുല്‍ എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആയിരുന്നു വിജിലന്‍സ് പ്രത്യേക കോടതിയില്‍ അഭിഭാഷകര്‍ ആക്രമണം നടത്തിയത്. പൊതുമേഖലാ സ്ഥാപങ്ങളിലെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.

ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍, വനിതാ മാധ്യമപ്രവര്‍ത്തകരായ സി പി അജിത, ജസ്റ്റീന തോമസ് എന്നവര്‍ ആക്രമണത്തിനിരയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്തത്തെിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :