ജനാധിപത്യത്തിനും മുകളില്‍ പറക്കുന്ന പരുന്തുകളെ താഴെയിറക്കേണ്ടവര്‍ അതു ചെയ്യണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (15:02 IST)
അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു തെറ്റിദ്ധാരണ അഭിഭാഷകര്‍ക്കുണ്ടെങ്കില്‍ അതു തിരുത്തുവാനുള്ള ഉത്തരവാദിത്തം ജുഡീഷ്യറിക്കുണ്ട്. ജനങ്ങളുടെ അറിയുവാനുള്ള അവകാശം ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തിനും മുകളില്‍ പറക്കാന്‍ ശ്രമിക്കുന്ന പരുന്തുകളെ താഴെയിറക്കേണ്ടവര്‍ അതു ചെയ്യണം.

മാധ്യമപ്രവര്‍ത്തകരുെ അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഇങ്ങനെ തുടര്‍ന്നാല്‍ ശരിയല്ല. പരിഹരിക്കാനുള്ള ഇടപെടലുകല്‍ പെട്ടെന്നുണ്ടാകണം. സ്പീക്കറെന്ന നിലയില്‍ തന്റെ ഭാഗത്തു നിന്നും ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങളുടെ സാന്ദ്രതയും സ്വാന്ദ്രതയും സ്വാധീനവും വര്‍ധിക്കുന്നത് ജനാധിപത്യത്തെ പുഷ്‌കലമാക്കും. എന്നാല്‍ ഇപ്പോഴും അറിയപ്പെടാത്ത വാര്‍ത്തകളെക്കാള്‍ കൂടുതല്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത വാര്‍ത്തകളാണന്നെ് അദ്ദേഹം അഭിപ്രായപ്പെട്ടു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :