ഹരിപ്പാട്|
aparna shaji|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (16:34 IST)
ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ പുതുതായി അനുവദിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫിസിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11ന് നടക്കും. വൈകുന്നേരം 3 മണിക്ക്
ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങുകൾ സംസ്ഥാന വൈദ്യുതി - ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ജെ.മുഹമ്മദ് സിയാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാറ്റാനം, ചാരുംമൂട് സെക്ഷനുകളില്‍പ്പെടുന്ന 11,064 ഉപഭോക്താക്കളാണ് വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുണ്ടാവുക. പുതിയ സെക്ഷന്റെ പരിധിയില്‍ 59 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകളും 57 കി മീ 11 കെ വി ലൈനുകളും 205 കി മീ ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ഉള്‍പ്പെടുന്നത്. ഈ സെക്ഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വള്ളിക്കുന്നം പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.