വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ കേസ്: പേരാമംഗലം മുൻ സി ഐക്ക് സസ്പെൻഷൻ

പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെന്‍ഷന്

വടക്കാഞ്ചേരി| സജിത്ത്| Last Updated: തിങ്കള്‍, 7 നവം‌ബര്‍ 2016 (17:39 IST)
വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയോട് മോശമായി പെരുമാറിയ പേരാമംഗലം മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പരാതി ബോധിപ്പിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയോട് അശ്ലില പരാമര്‍ശങ്ങള്‍ നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ റേഞ്ച് ഐജി സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.



യുവതിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സി ഐയുടെ ഭാഗത്തു നിന്നും യുവതിയ്ക്കുണ്ടായ ദുരനുഭവങ്ങൾ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വ്വതിയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍വ്വതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :