തൃശൂര്‍|
Last Modified ചൊവ്വ, 8 നവംബര്‍ 2016 (14:32 IST)
വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഭര്‍തൃമാതാപിതാക്കള്‍ രംഗത്ത്. മകനും ഭാര്യയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് മാതാപിതാക്കളുടെ പക്ഷം. യുവതിയെ പീഡിപ്പിച്ചെന്ന് പറയുന്ന വ്യക്തിയെക്കുറിച്ച് മോശം അഭിപ്രാമില്ലെന്നും പരാതിക്കാരിയുടെ ഭര്‍തൃമാതാവ് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അസത്യങ്ങള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്ന് അവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണ്. പണം തട്ടിയെടുക്കാന്‍ എന്ത് നീചപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇവര്‍. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ പലതവണ മകനും മരുമകളും ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്കിയിരുന്നു.
തങ്ങളുടെ സംരക്ഷണയിലാണ് അവരുടെ രണ്ടു കുട്ടികളും കഴിയുന്നത്. പീഡനാരോപണം അനര്‍ഹമായി പണം തട്ടാനുള്ള മരുമകളുടെ ശ്രമമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.