പിതാവ് മകളെ പീഡിപ്പിച്ച് മനോരോഗിയാക്കി

വടക്കാഞ്ചേരി| jibin| Last Modified ബുധന്‍, 7 മെയ് 2014 (18:33 IST)
പിതാവിന്റെ ക്രൂരമായ ലൈംഗിക പീഡനം മൂലം മകള്‍ക്ക് മനോനില തെറ്റി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് മകളെ പീഡിപ്പിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതലാണ് പിതാവായ ശങ്കര്‍ലാല്‍ സോണി കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നത്.

അടുത്തിടെ പെണ്‍കുട്ടിയില്‍ മാനസികവിഭ്രാന്തി അനുഭവപ്പെട്ടതിനാല്‍ ചികിത്സ നടത്തുകയും. പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴുമാണ് പീഡന വിവരം കുട്ടിയുടെ മാതാവ് അറിയുന്നത്. പിന്നീട് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുകയും പീഡനം നടന്ന കാര്യം വ്യക്തമാവുകയുമായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് ശങ്കര്‍ലാല്‍ സോണിക്ക്
അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കുട്ടിയുടെ മാതാവ് ഏലിയാമ പറയുന്നു. ഇതിനാല്‍ ഇവര്‍ പഴയന്നൂര്‍ പൊലീസിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :