വി ടി ബല്‍റാമിനെ പൂട്ടാന്‍ മുല്ലപ്പള്ളി, കോണ്‍‌ഗ്രസ് രാഷ്ട്രീയം കുട്ടിക്കളിയല്ല; ആരാണ് രാഹുല്‍ ഈശ്വറെന്നും ചോദ്യം!

വി ടി ബല്‍‌റാം, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാഹുല്‍ ഈശ്വര്‍, ശബരിമല, രാഹുല്‍ ഗാന്ധി, V T Balram, Mullappally Ramachandran, Rahul Eswar, Sabarimala, Rahul Gandhi
പാലക്കാട്| BIJU| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (17:41 IST)
കോണ്‍ഗ്രസിലെ യുവ നേതാവും എം എല്‍ എയുമായ വി ടി ബല്‍‌റാമിനെതിരെ പൊട്ടിത്തെറിച്ച് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കുട്ടിക്കളിയല്ലെന്ന് മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും ബല്‍‌റാം താരതമ്യം ചെയ്തതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. അങ്ങനെ താരതമ്യം ചെയ്തത് തെറ്റാണ്. അതിന് ആരാണ് ഈ രാഹുല്‍ ഈശ്വറെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഇതുപോലെയുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് പാര്‍ട്ടിക്ക് എത്രമാത്രം പരുക്കുണ്ടാക്കുമെന്ന് മനസിലാക്കണം. ഇത് വെറും കുട്ടിക്കളിയല്ല. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസിനെ മാറ്റാന്‍ അനുവദിക്കില്ല.

വി ടി ബല്‍‌റാമിനോട് ഈ വിഷയത്തില്‍ വിശദീകരണം ചോദിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :