സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത?

സുരേഷ്ഗോപി, നാമജപ ഘോഷയാത്ര, ബി ജെ പി, ശബരിമല, രാഹുല്‍ ഈശ്വര്‍, Suresh Gopi, Nama Japa Ghoshayathra, BJP, Sabarimala, Rahul Easwar
തിരുവനന്തപുരം| BIJU| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (18:46 IST)
ആറ്റിങ്ങലില്‍ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയ നടനും എം പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ നിറയുന്നത്. ഗതാഗതം തടഞ്ഞ് നടത്തിയവര്‍ക്കെതിരെയെല്ലാം കേസും നടപടികളും എടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ്ഗോപിയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചര്‍ച്ചകള്‍ നടക്കുന്നത്.

ആറ്റിങ്ങലില്‍ സംരക്ഷണ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് സുരേഷ്ഗോപിയാണ്. ഇതില്‍ പങ്കെടുത്ത 42 പേരെ അറസ്റ്റ് ചെയ്തിരുന്നു.

സുരേഷ്ഗോപി, പി എസ് ശ്രീധരന്‍‌പിള്ള, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ഈ ഘോഷയാത്ര മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കിയിരുന്നു.

ഒരു വിശ്വാസിയായ താന്‍ ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടുമെന്നാണ് അന്ന് സുരേഷ്ഗോപി പ്രസംഗിച്ചത്. എന്തായാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :