Rijisha|
Last Modified തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:20 IST)
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ക്യാമ്പിലുള്ള എല്ലാവരുടേയും പുനരധിവാസം ഉറപ്പാക്കുമെന്നും അത് സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ തുറക്കുമ്പോൾ ക്യാമ്പ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ധനസഹായം സംബന്ധിച്ച കാര്യങ്ങളും ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ളാവർക്ക് ഉടൻ പണം ലഭ്യമക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുമ്പ് പറഞ്ഞിരുന്നു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പണം നല്‍കാന്‍ അത് തടസ്സമകില്ല. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 4,62,456 ആളുകളാണ് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കല്‍ സജീവമായി നടക്കുന്നുണ്ട്ണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓരോരുത്തര്‍ക്കും വന്ന നഷ്ടങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഐ ടി അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.