അനുബന്ധ വാര്‍ത്തകള്‍
- പ്രളയക്കെടുതി: പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം
- പ്രളയക്കെടുതി: അന്താരാഷ്ട്ര ഏജന്‍സികളെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്ന് ശശി തരൂർ
- പ്രളയക്കെടുതി; നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ
- ‘രാംലീല മൈതാനത്തിന്റെ പേര് മാറ്റിയതുകൊണ്ടൊന്നും വോട്ട് കിട്ടില്ല‘: അരവിന്ദ് കെജ്രിവാൾ
- പ്രളയക്കെടുതി; യുഎഇയുടെ സഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ
കേരളത്തിനൊപ്പമുണ്ട്; പിന്തുണയുമായി പ്രധാനമന്ത്രി
കേരളത്തിനൊപ്പമുണ്ട്; പിന്തുണയുമായി പ്രധാനമന്ത്രി
കേരള ജനതയ്‌ക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കൊപ്പം എല്ലാവരും തോളോടുതോൾ ചേർന്ന് നിൽക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. പലഭാഗങ്ങളിൽ നിന്നും ആളുകൾ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രി കേരളീയർക്ക് പിന്തുണ അറിയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരെയും മറ്റ് രക്ഷാപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.
സൈനികരുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരാണ് പ്രളയക്കെടുതികൾക്കിടയിലെ യഥാർഥ നായകൻമാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവികസേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആർഎഎഫ്, എൻഡിആർഎഫ് തുടങ്ങിയ വിഭാഗങ്ങൾ കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ പരിശ്രമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.